കോട്ടയം: തെരഞ്ഞെടുപ്പ് അങ്കത്തില്‍ യുഡിഎഫിന് ആവേശമായി കോട്ടയം പത്തനംതിട്ട ജില്ലകളില്‍ ഇന്ന് രാഹുല്‍ഗാന്ധി. പത്തനംതിട്ടയിലെ റാന്നിയില്‍ പങ്കെടുത്ത ശേഷം ഇന്ന് കോട്ടയത്ത് മൂന്ന് പൊതുസമ്മേളനങ്ങളില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് എത്തും. ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി, നാട്ടകം സുരേഷ് മത്സരിക്കുന്ന ഏറ്റുമാനൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മത്സരിക്കുന്ന കോട്ടയം എന്നിവിടങ്ങളിലാണ് രാഹുല്‍ എത്തുക
പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണ പരിപാടിയാണു പാമ്പാടിയില്‍ നടക്കുക. തുടര്‍ന്നു കഞ്ഞിക്കുഴിയില്‍ 4 ന് അദ്ദേഹം എത്തും. കോട്ടയം മണ്ഡലത്തിലെ പ്രചാരണയോഗമാണു കഞ്ഞിക്കുഴിയില്‍. 5ന് അതിരമ്പുഴ മാര്‍ക്കറ്റ് ജംക്ഷനില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കും. സമ്മേളനശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടില്‍ എത്തി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു പോകും.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജില്ലയിൽ സന്ദർശനം നടത്തുന്നതോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏറ്റുമാനൂരും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്.
ടൗണിൽനിന്നു കഞ്ഞിക്കുഴി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംക്ഷനിൽ എത്തി പൊലീസ് ക്ലബ്, റബർ ബോർഡ് വഴി പോകണം.
കെകെ റോഡുവഴി മണർകാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ ഒഴികെ വലിയ വാഹനങ്ങൾ മണർകാടുവഴി പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണ വഴി പോകണം.
ചെറിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട് വഴി പോകണം.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് അതിരമ്പുഴ വഴി മെഡിക്കൽകോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗാന്ധിനഗർ ജംക്ഷനിൽ എത്തി യാത്ര തുടരാം. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ അമ്മഞ്ചേരി ജംക്ഷനിൽ എത്തി കാരിത്താസ് ജംക്ഷൻ വഴി പോകണം.∙ മെഡിക്കൽ കോളജ് ഭാഗത്തുനിന്നു നീണ്ടൂർ, കല്ലറ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മാന്നാനം, കൈപ്പുഴ വഴി യാത്ര തു

