കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വഴിപാട്. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലാണ് വഴിപാട്. കദളിപ്പഴം പാല്‍ വഴിപാടാണ് പിണറായി വിജയന്റെ വിജയത്തിന് വേണ്ടി നടത്തിയത്.
പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്. വോട്ടെണ്ണല്‍ ദിവസമായ ഇന്നാണ് പൂജ.
അതേസമയം കേരളത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ ലീഡ് നില എല്‍ഡിഎഫിനും യുഡിഎഫിനുമായി മാറി മാറി വരികയാണ്.

