Spread the love

ബാംഗ്ലൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ദിവസങ്ങൾ കഴിഞ്ഞിട്ടും  കോൺഗ്രസ് എന്തുകൊണ്ടാണ് കേരളത്തിൽ ഗവൺമെൻ്റ്  രൂപീകരിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാഷ്ട്രീയനേട്ടത്തിനായി കോൺഗ്രസ് സഖ്യകക്ഷികളെ വഞ്ചിക്കുകയാണെന്ന് തമിഴ്‌നാട്ടിലെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ’വർഷങ്ങളായി ഡി.എം.കെ.യുടെ പിന്തുണയിലാണ് കോൺഗ്രസ് അവിടെ മുന്നോട്ടു പോയത്.  രാഷ്ട്രീയ സമവാക്യങ്ങൾ മാറിയപ്പോൾ അവർ ഡി.എം.കെ.യെ പിന്നിൽനിന്ന് കുത്തി.

 

ബെംഗളൂരുവിലെത്തിയ നരേന്ദ്രമോദിക്ക് എച്ച്.എ.എൽ. വിമാനത്താവളത്തിനടുത്ത് ബി.ജെ.പി. സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.

 

കേരളത്തിൽ എൻ.ഡി.എ.ക്ക്‌ ഭൂരിപക്ഷംലഭിച്ച് സർക്കാരുണ്ടാക്കുന്ന കാലം വിദൂരമല്ല. മുൻപുണ്ടായിരുന്ന ഒരു എം.എൽ.എ.യുടെ സ്ഥാനത്ത് മൂന്ന് എം.എൽ.എ.മാരായി വർധിച്ച കാര്യം ചൂണ്ടിക്കാട്ടി