പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാള്‍. സേവാദിവസ് ആചരിച്ച് ബിജെപി
ന്യൂഡല്‍ഹി പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ യുടെ 76-ാം ജന്മ ദിനമായ വ്യാ ഴാഴ്ച ബി.ജെ.പി. രാജ്യവ്യാപകമാ യി സേവാ ദിവസ് ആയി ആചരിക്കും. മു ഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നില കളില്‍ മോദി 25 വര്‍ഷം പൂര്‍ത്തി യാക്കുന്നതിന്റെ ഭാഗമായി സേവാ സങ്കല്‍പ്പ് അഭിയാന് ബി.ജെ.പി. വ്യാഴാഴ്ച തുടക്കം കുറിക്കും.
ക്ഷേമ, സേവന പ്രവര്‍ത്തനങ്ങ ളാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ്പ് അഭിയാനിലൂടെ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹി ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ ഗിലെ ബി.ജെ.പി. ദേശീയ ആസ്ഥാ നത്ത് രക്തദാന ക്യാമ്പ് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ഉദ്ഘാ ടനം ചെയ്യും. മോദിയുടെ ജന്മദേശ മായ ഗുജറാത്തിലെ വഡ്നഗറില്‍ വ്യാഴാഴ്ച നടക്കുന്ന മഹാ ആരതി യില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.
വഡ്നഗറില്നിന്ന് വാരാണസി യിലേക്ക് പദയാത്രയും വാരാണ സിയില്‍നിന്ന് വഡ്നഗറിലേക്ക് ബൈക്ക് റാലിയും ഉണ്ടാകും. രാജ്യ ത്തെ 500 കേന്ദ്രങ്ങളില്‍ ‘ആശിര്‍വാ ദ് കാ ദിയ’ തെളിയിക്കും.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ 25-ാം വാര്‍ഷികാഘോഷം അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായ ഇന്നു മുതല്‍ ആരംഭിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘സേവാ സങ്കല്പ് അഭിയാന്’ എന്ന പേരില്‍ ഒരുമാസം നീളുന്ന പരിപാടികളാണു സംഘടിപ്പിക്കുക.ഇക്കാലയളവില്‍ ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രശ്നങ്ങളും ആവശ്യങ്ങ ളും മനസ്സിലാക്കുകയും കഴി യുന്നത്ര വിഷയങ്ങളില്‍ ഇട പെട്ടു പരിഹാരമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

