കണ്ണൂർ : തിരുവനന്തപുരം: “നീ പോ മോനെ വിജയാ” എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധിക്ഷേപത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രേവന്ത് റെഡ്ഡി പൊതുരംഗത്ത് കാണിക്കേണ്ട അടിസ്ഥാന മര്യാദകൾ പാലിക്കുന്നുണ്ടോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കട്ടെ. പരസ്യമായി അധിക്ഷേപം ഉന്നയിച്ച സാഹചര്യത്തിൽ, അതേ രീതിയിൽ തന്നെ താൻ മറുപടി നൽകും. ഇപ്പോൾ വിശദമായി പറയുന്നില്ലെങ്കിലും കൃത്യമായ മറുപടി ഉടൻ ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. നേരത്തെ, വികസനം കാണാൻ തെലങ്കാനയിലേക്ക് വരൂ എന്ന രേവന്ത് റെഡ്ഡിയുടെ വെല്ലുവിളിക്ക് കണക്കുകൾ നിരത്തി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.

