കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അന്ത്യം സംഭവിച്ചത്. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.
2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹിക പ്രസക്തമായ വിവിധ ചുമതലകളിൽ സജീവമായിരുന്നു.

