കേരള മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന സമുദായനേതാവിനെ കോൺഗ്രസ്
നേതാക്കൾ എന്തിന് വെള്ള പൂശുന്നുവെന്ന്
എൻ എസ് എസ് സംരക്ഷണ സമിതി
കഴിഞ്ഞ ആഗസ്റ്റ് 11-ാം തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്‌ത “ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ എന്ന പുസ്‌തകത്തെ സംബന്ധിച്ച് ധാരാളം വിമർശനങ്ങൾ പത്രമാദ്ധ്യമങ്ങളിലും ഡിജിറ്റൽ മീഡിയയിലും വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ രണ്ട് കോൺഗ്രസ്സ് നേതാക്കൾ സുകുമാരൻ നായരെ വെള്ള പൂശാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വായിക്കാതെയാണ് എൻഎസ്എസ് നേതൃത്വത്തെ പിന്തുണയ്ക്കുന്നത്
പുസ്‌തകം ഞങ്ങൾ എഴുപേർ ചേർന്ന് തയ്യാറാക്കിയതാണ്. പുസ്‌ത കത്തിൽ പറയുന്ന വസ്‌തുതകൾക്ക് മറുപടി പറയാകെ ഒളിച്ചോടുകയാണ് എൻ.എസ്.എസ്. നേതൃത്വം. വിഷയം ഗണേഷ്‌കുമാറും സുകുമാരൻനായരും തമ്മിലുള്ള സൗന്ദര്യപ്പിണക്കമായി ചിത്രീ കരിക്കരുത്.
എൻ എസ്. എസിൽ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും നിയമലംഘനവു മാണ് കാതലായ പ്രശനം. ഈ സമുദായ സംവാദത്തിൽ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. അഴിമതി കുടുംബം പടി ഇറങ്ങുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരുകതന്നെ ചെയ്യും. കരയോഗതല ത്തിൽ പുസ്‌തകം ചർച്ചയാക്കി ഒരു നവീകരണ യജ്ഞത്തിന് ഞങ്ങൾ തുടക്കം കുറിക്കും.
തകർന്നുവീഴാറായ പാഴ്‌മരത്തിൽക്കയറി രാഷ്ട്രീയക്കാർ അഭ്യാസം കാട്ടുന്നത് നന്നല്ല ഒരു മുഖ്യമന്ത്രി മുട്ടിലിഴഞ്ഞ് മുന്നിൽവന്ന് പ്രണമിക്കും എന്ന് പ്രതിനിധിസഭയിൽ പ്രഖ്യാപിച്ച ആളെ യാണ് നിങ്ങൾ വാഴ്ത്തുന്നത്. സമുദായ യൂണിയൻ സെക്രട്ടറിമാരുടെ നിലനില്പ്‌പിനായുള്ള വാഴ്ത്തു പാട്ട് മനസ്സിലാക്കാം. രാഷ്ട്രീയക്കാർക്ക് പാണൻ്റെ പണി വേണ്ട
രാജ്മോഹൻ കൈമൾ, ബ്രിഗേഡിയർ (ഡോ) മോഹനൻപിള്ള, അയർക്കുന്നം രാമൻ നായർ, ഡോ. സി.ആർ. വിനോദ്‌കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

