Spread the love

ഞാൻ എന്റെ അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം, അമ്മയുടെ പേര് പറയാത്തതിൽ സങ്കടമുണ്ട്’

 

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന പേര് വായിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന് മന്ത്രിസഭായോഗ ശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ.

 

‘അച്ഛൻറെയും അമ്മയുടെയും പേരു പറയുന്നത് സന്തോഷവും അഭിമാനവും ആണ്. രണ്ടുപേരും ഞാൻ എംഎൽഎ ആകുന്നതിനു മുമ്പ് മരിച്ചുപോയി. അമ്മയുടെ പേര് കൂടി പറയണമെന്നുണ്ടായിരുന്നു. പക്ഷേ അത് കഴിയില്ലല്ലോ”. മനസ്സിൽ ഓർത്തു.