Spread the love

കൊടുങ്കാറ്റില്‍ ബ്രസീല്‍ വീണു. നോര്‍വെ ക്വാര്‍ട്ടറില്‍

ബ്രസീലിനെ തോല്‍പ്പിച്ച് നോര്‍വ്വെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടറില്‍.
സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് വിജയം. 79, 90 മിനിട്ടുകളിലാണ് ഹോളണ്ട് ബ്രസീലിന്റെ ഗോള്‍വല കുലുക്കിയത്. ബ്രസീലിനായി നെയ്മര്‍ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടി. ചരിത്രത്തിലാദ്യമായാണ് ഹോളണ്ട് ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. 1998 ലോകകപ്പിലും ബ്രസീലിനെ ഹോളണ്ട് 2-1ന് തോല്‍പ്പിച്ചിരുന്നു.

ഗോള്‍ രഹിതമായ ആദ്യപകുതി്ക് ശേഷം രണ്ടാം പകുതിയുടെ 79ാം മിനിട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. സബസ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പ് ഇടതുവശത്ത് നിന്ന് നല്‍കിയ മനോഹരമായ ക്രോസ് ഉയര്‍ന്നു ചാടി ഉഗ്രന്‍ ഹെഡറിലൂടെ എര്‍ലിംഗ് ഹാളണ്ട് വലയിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് നോര്‍വെയുടെ രണ്ടാമത്തെ ഗോളും പിറന്നു, ഷെല്‍ഡ്രൂപ്പിന്റെ അസിസ്റ്റില്‍ നിന്ന് പന്ത് സ്വീകരിച്ച ഹാളണ്ട് ബോക്‌സിന്റെ തൊട്ടു പുറത്ത ്‌നിന്ന് ഉതിര്‍ത്ത ശക്തമായ ഷോട്ട് ഗോള്‍ വലയുടെ വലതുമൂലയിലേക്ക് വീഴുകയായിരുന്നു, ഇരട്ടഗോളുകളോടെ ഹാളണ്ട് ഈ ലോകകപ്പില്‍ ഗോള്‍ വേട്ടയില്‍ ഏഴുഗോളുകളോടെ മെസിക്കും എംബാപ്പെയ്ക്കും ഒപ്പം എത്തി.

ആദ്യ പകുതിയില്‍ ഇരുടീമുകളും നിരവധി ഗോള്‍ അവസരങ്ങള്‍ പാഴാക്കി, ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ബ്രൂണോ ഗ്വിമറെഷ് പാഴാക്കിയിരുന്നു. മൂന്നാംമിനിട്ടില്‍ നോര്‍വെ പാട്രിക് ബെര്‍ഗ് സ്‌കോര്‍ ചെയ്‌തെങ്കിലും അലക്‌സാണ്ടര്‍ സൊര്‍ലോത്ത് ഓഫ്‌സൈഡായതോടെ ഗോള്‍ അനുവദിച്ചില്ല. പത്താം മിനിട്ടിലായിരുന്നു ബ്രസിലിന് പെനാല്‍ട്ടി ലഭിച്ചത്. മത്തിയാസ് കുന്യയെ ക്രിസ്റ്റഫര്‍ അയെര്‍ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍ട്ടി, പക്ഷേ കിക്കെടുത്ത ബ്രൂണോ ഗ്വിമറെഷിന്റെ ഷോട്ട് ഹോളണ്ട് ഗോള്‍കീപ്പര്‍ ഓര്‍യാന്‍ ഗീലാന്‍ഡ് തട്ടിയകറ്റി.