ദേശീയ പാത ടോള്‍ പ്ലാസകളില്‍ ഓണ്‍ലൈന്‍ പെയ്മെന്റ് മാത്രം
ഇനി രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ പ്ലാസകളില്‍ ഓഫ് ലൈന്‍ പണമിടപാടില്ല. ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍പ്ലാസ ഫീ ഓണ്‍ലൈനില്‍ മാത്രം. ഇതിനായി ഫാസ് ടാഗിന് പുറമേ ഇതര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനാവൂം. യുപിഎ ഉള്‍പ്പടെ. ഓഫ്ലൈന് പണമിടപാടുകള്‍ പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനമെന്ന് ദേശീയ പാത അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടോള്‍പ്ലാസകളിലെ വാഹനതിരക്ക് കുറയ്ക്കാന്‍ ഇതുവഴി കഴിയും.

