Spread the love

പത്തനംതിട്ട :പത്തനംതിട്ടയിൽ ദുരൂഹസാഹചര്യത്തിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. 21 കാരി ആയ അമ്മ അവിവാഹിതയാണ്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല.

ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ വച്ച് പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങളിലേക്ക് കടക്കും.