Spread the love

ട്രാൻസ് കമ്മ്യൂണിറ്റിക്ക് മുഴുവനും അഭിമാനമാണ് നാദിറ മെഹ്‌റിന്. ബിഗ് ബോസ് സീസണിൽ അഖിൽ മാരാർക്ക് ഒപ്പമായിരുന്നു നാദിറ പങ്കെടുത്തത്.

ഇപ്പോഴിതാ തനിക്ക് അഭിമാനമാണ് മകൾ നാദിറയെന്ന് പറയുകയാണ് ബാപ്പ. “കുടുംബക്കാർ തങ്ങളെ പരിഹസിച്ചു, പക്ഷേ എന്റെ കുട്ടികൾ ഒരിക്കലും ഒറ്റപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ കരുതിയതല്ല മക്കൾ ഇത്ര നല്ല നിലയിൽ എത്തുമെന്ന്.” — നാദിറയുടെ ബാപ്പ പറയുന്നു.

നജീബ് ബി​ഗ് ബോസിൽ പോയതായി ഞാൻ അറിഞ്ഞിരുന്നു. നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. വീട്ടുകാർ എന്നോട് ഒന്നും പറയില്ല. അതുകൊണ്ട് തന്നെ വീട്ടുകാരിൽ നിന്നും ഒന്നും അറി‍ഞ്ഞിരുന്നില്ല.

“അന്നും ഇന്നും എനിക്ക് അവൻ നജീബ് തന്നെയാണ്. എനിക്ക് മറ്റൊരു പേരൊന്നും പരിചിതമല്ല. ഒരു കാലത്ത് ബന്ധുക്കളിൽ ചിലർ എന്നെ ഒത്തിരി പരിഹസിച്ചിരുന്നു. പലപ്പോഴും കുടുംബക്കാർ തന്നെ എന്നെ മാറ്റി നിർത്തി. ബന്ധുക്കളിൽ ചിലർ എന്നെ കളിയാക്കി. അറിഞ്ഞുകൊണ്ട് അല്ലല്ലോ കുട്ടികളെ നമ്മൾ വിടുന്നത്. പിന്നീട് അറിഞ്ഞ സമയത്ത് ഒന്നും ചെയ്യാനും പറ്റില്ല.

ഇന്ന് സാഹചര്യം അതാണ്. ഏത് കുടുംബത്തിലും സംഭവിക്കാവുന്നതാണ് ഇതൊക്കെ. എന്തൊക്കെയായാലും മനസിൽ നിന്നും നമ്മുടെ മക്കൾ ഒരിക്കലും പോവില്ലല്ലോ. ബി​ഗ് ബോസിൽ ഫാമിലി റൗണ്ട് വരുന്നുവെന്ന് അറിഞ്ഞപ്പോൾ എന്റെ കുട്ടി ഒരിക്കലും ഒറ്റപ്പെടരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.

എന്റെ ആഗ്രഹം എന്റെ മക്കൾക്ക് മികച്ച ജീവിതം ലഭിക്കണമെന്ന് മാത്രമായിരുന്നു.“രണ്ട് മക്കളും എനിക്ക് ജീവനാണ്. അവർ ഒരിക്കലും പിരിയരുതെന്ന് കരുതി തന്നെയാണ് ഞാൻ ഇളയ മകളെ നജീബിനെ കാണാൻ അയച്ചത്,” അദ്ദേഹം പറയുന്നു.

മൂന്നാം ക്ലാസ് വരെ മാത്രമാണ് പഠനം. എങ്കിലും കൂലിവേലയെടുത്തും വായ്പ എടുത്തും മക്കളെ പഠിപ്പിച്ചു വളർത്തിയതാണ് ബാപ്പയുടെ ജീവിതയാത്ര

ചിലർ ഒരിക്കൽ കളിയാക്കിയിരുന്നെങ്കിലും ഇന്ന് എല്ലാവരും മക്കളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നവരാണ്. “ഇപ്പോൾ ആ കളിയാക്കലുകൾ ഒന്നും കാര്യമാക്കാറില്ല,” ബാപ്പ ചിരിയോടെ പറയുന്നു. ഈ അടുത്താണ് മകൾ നാദിറ പണികഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശം നടന്നത്.