Spread the love

വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശി മാധവ് മണികണ്ഠനാണ് മരിച്ചത്. ശരീരം നീലനിറത്തില്‍ ആയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു. മാധവ് മണികണ്ഠൻ ടൗണിലെ പ്രമുഖ ജിമ്മുകളിൽ പരിശീലകനായി ജോലി ചെയ്യുകയായിരുന്നു. പതിനാറുകാരനായ മാധവിന്റെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്