ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന സിബിന്റെയും ആര്യ ബഡായിയുടെയും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്. സിബിനൊപ്പമുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് ആര്യ തന്നെ ആയിരുന്നു ഇരുവരുടെയും പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സിബിൻ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ്.
“എന്റെ മോൻ റയാനെ എന്റെ അടുത്ത് നിന്ന് കൊണ്ടുപോകുന്നത് അവന് രണ്ട് വയസുള്ളപ്പോഴാണ്. പിനീട് അവർ മോനെ എന്നെ കാണിക്കാതിരുന്ന സാഹചര്യങ്ങൾ വരെ = ഉണ്ടായിട്ടുണ്ട്. അടുത്തകാലം വരെ ഞാൻ ആരാണെന്ന് അവനു അറിയില്ലായിരുന്നു.
എന്റെ മകനെ എനിക്ക് കാണാൻ പറ്റാത്തത് കൊണ്ട് ഞാനാണ് ഡിവോഴ്സ് പെറ്റിഷൻ ആദ്യം ഫയൽ ചെയ്തത്. ഞാനാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ അദ്ദേഹം പറയുന്നത് ഞാൻ പിഉള്ളികാരിക്ക് ഡിവോഴ്സ് കൊടുക്കുന്നില്ല എന്നാണ്. 2021 ൽ ഞാനാണ് ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തത്. പുള്ളിക്കാരത്തിയല്ല, ഞാനാണ് ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെടുന്നത്.
എന്റെ കൂടെ ഇനി ജീവിക്കാൻ ആഗ്രഹം ഇല്ലാത്ത ആളാണെങ്കിൽ നമുക്ക് നിയമപരമായി വേർപിരിയാം എന്ന് ഞാൻ പറഞ്ഞു.
പിഎംഎംഎ എന്റെ മകനെ എന്നെ കാണിക്കാതെ ആയി. അങ്ങനെ ഞാനാണ് എന്റെ മോന്റെ കസ്റ്റോഡിയൻഷിപ്പിനു വേണ്ടി കേസ് കൊടുക്കുന്നത്. ഇതൊക്കെ ഞാൻ പറയണോ? അല്ലെങ്കിൽ പറഞ്ഞേക്കാം, എന്റെ പേര് ക്ലിയർ ചെയ്യാനുള്ള അവസരം ആയിരിക്കും.
എനിക്ക് പലപ്പോഴും കൺഫ്യൂഷൻ ഉണ്ടാവാറുണ്ട് എന്റെ പേഴ്സണൽ കാര്യങ്ങൾ ഇങ്ങിനെ ഒക്കെ പറയാമോ എന്ന്. ഞാൻ ഒരു ദിവസം പുള്ളിക്കാരിക്ക് എത്ര മെസേജ് അയക്കും എന്നറിയാമോ. എനിക്ക് എന്റെ മോനെ കാണണം എന്ന് പറഞ്ഞിട്ടാണ് ഞാൻ മെസേജ് അയക്കുന്നത്. പുള്ളിക്കാരി എന്റെ മെസ്സേജ് പോലും നോക്കില്ല, കാളും എടുക്കില്ല. എനിക്ക് എന്റെ മോനെ കാണണം എങ്കിൽ ബേസിക്കലി ആദ്യം അവർ ഫോൺ എടുക്കണം.
പക്ഷെ എന്റെ ഫോൺ അവർ എടുക്കില്ല. അത് എടുത്താൽ അല്ലേ എനിക്ക് കുഞ്ഞിനെ കാണാൻ പറ്റുള്ളൂ. എന്നാൽ കാശ് കിട്ടണ്ടേ ഒരു ഡേറ്റ് ഉണ്ടല്ലോ അത് ഒന്നോ രണ്ടോ ദിവസം വൈകിയാൽ എനിക്ക് കാൾ വരും.
പുള്ളിക്കാരിയുടെ എക്സ്പെക്റ്റേഷന് പറ്റിയ ഭർത്താവായിരുന്നില്ല ഞാൻ. അല്ലാതെ അവര്‍ക്ക് കുറ്റങ്ങളോ കുറവോ ഇല്ല. പലപ്പോഴും മകനെ കാണാന്‍ പറ്റാതെ തിരിച്ച് വന്നിട്ടുണ്ട്. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല ലൈഫ്. ഇതൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ദൈവം ആഗ്രഹിച്ചതുപോലെയാണ് എന്റെ ലൈഫ്.

