തൃശൂര് : വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിസ്മയ, മകന് ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്
ഇയാൾ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് മരിക്കാന് ശ്രമിച്ചു. വിജേഷ് ഗുരുതരാവസ്ഥയില് തൃശ്ശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. പുലര്ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
അതേസമയം വിസ്മയയുടെ കരച്ചില് കേട്ട് സഹോദരന് വാതില് തള്ളിത്തുറന്നപ്പോഴാണ് തറയില് ചോരയില് കുളിച്ചു കിടക്കുന്ന നിലയില് യുവതിയെ കണ്ടത്. ഉടന് തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

