കോഴിക്കോട് കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയും കുഞ്ഞും മരിച്ചു. കാൽ വഴുതി വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു
തോടത്തൻകണ്ടിയിലെ സുബീഷിന്റെ ഭാര്യയും കടിയങ്ങാട് ഫാർമസിസ്റ്റുമായ രമ്യ, ഇളയ മകൻ ശിവാനന്ദ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തോടത്തൻകണ്ടി പ്രദേശത്തിനടുത്തുള്ള നദിയിൽ തുണി കഴുകാൻ പോയതായിരുന്നു രമ്യയെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ ഒഴുക്കിൽ ശിവാനന്ദൻ പെട്ടു
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.

