ദില്ലി: യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതിനായുള്ള കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ പ്രതികരണം വന്നെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. മോദിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ‘ധർമേന്ദ്ര പ്രധാൻ രാജിവെക്കണം’ എന്ന ക്യാപ്ഷനാണ് അവർ പങ്കുവെച്ചിരിക്കുന്നത്.

