പിറവം : സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അരുൺ തുടരുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

