പാലാ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് മരിച്ചത്.
ചെമ്പ്ലാവ് ആറാട്ടുകടവിനു സമീപമാണ് 5 അംഗ സംഘം കളിക്കാനിറങ്ങിയത്.
കട്ടപ്പനയിൽ നിന്നുമെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കൾക്കൊ പ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്.
ഇതിനിടെ യുവാവിനെ വെള്ളത്തിൽ കാണാതാവുകയും കൂട്ടുകാർ പോലീസിനേയും ഫയർഫോഴ്സിനേയും അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്
മൃതദേഹം കിടങ്ങൂർ ഹോസ്പിറ്റലിലേക്ക് മാറ്റി

