Spread the love

ഡൽഹിയിൽ  നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി. യുവാക്കൾ രാജ്യത്തിന്റെ സമ്പത്താണെന്നും അവരുടെ ശബ്ദം കേൾക്കണമെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫേസ്ബുക്കിൽ കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളിൽ പോസ്റ്ററായാണ് പ്രതികരണം

‘യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. അവരെ കേൾക്കണം, സംരക്ഷിക്കണം, കരുത്തേകണം’-മമ്മൂട്ടി കുറിച്ചു. നേരത്തെ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയിരുന്നു.