Spread the love

കോട്ടയം പ്രസ്ക്ലബ് മുൻ സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന കഞ്ഞിക്കുഴി വാർത്താ നഗർ അപ്സരയിൽ കെ.സി. കേശവൻ നായർ (93) അന്തരിച്ചു.

സംസ്കാരം ഇന്ന് നാലിന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. ദീപിക, കേരള കൗമുദി, കേരള ഭൂഷണം, ജന്മഭൂമി, മലയാളരാജ്യം, കേരളജനത എന്നീ പത്രങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1980-ൽ കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി, പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗമായിരുന്നു.

തിരുനക്കരയിലെ ആദ്യ പ്രസ് ക്ലബ് മന്ദിര നിർമാണ കമ്മിറ്റി കൺവീനർ, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: എസ്.ജ്യോതിശ്രീ (അധ്യാപിക പരിപ്പ് ഹൈസ്കൂൾ), പരേതയായ എസ്.ജയശ്രീ.