Spread the love

കോട്ടയം: കോട്ടയം ചിങ്ങവനം ജങ്ഷനിൽ കാറും ലോറിയും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന 3 പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴരയോടെ ചിങ്ങവനം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി പോകുകയായിരുന്നു ലോറി. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ കാണാനായി കാറിൽ പോയ മാന്നാർ സ്വദേശികളുടെ കാർ എതിർ ദിശയിൽ നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി എത്തിയ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു
ചങ്ങനാശ്ശേരി നിലയത്തിൽ നിന്ന് എത്തിയ അഗ്നിശമന സേന അംഗങ്ങളാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽനിന്ന് മാറ്റിയത്.