വെയിൽസ്∙ കാർഡിഫിൽ വിക്ടറി എജി ചര്‍ച്ച്, കാര്‍ഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദര്‍ ജോണ്‍സി തോമസ്(45) വിടവാങ്ങി.
കുറച്ചു മാസങ്ങളായി കാൻസർ ബാധിതനായി കാർഡിഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില് കുടുംബാംഗമാണ് പരേതനായ ബ്രദര്‍ ജോണ്‍സി തോമസ്. കുടുംബ സമേതമാണ് ന്യൂപോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്. രേണു ജോണ്‍ (ഭാര്യ), റൂബന്‍, അദിയ (മക്കള്‍).

