Spread the love

കോട്ടയം : കോടിമത നാലുവരി ബൈപാസില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറിയകോട്ടയം കോടിമതയില്‍ നാലുവരിപ്പാതയില്‍ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി.

രാവിലെ 9.15 ഓടെ ആണ് അപകടം.ബാംഗ്ലൂരില്‍ നിന്നും തിരുവല്ലക്ക് പോവുകയായിരുന്ന രുുക്മ സ്ലീപ്പര്‍ ബസ് ആണ് കോടിമത മനോരമ പ്രിന്റിംഗ് യൂണിറ്റിന് എതിര്‍വശത്തുള്ള റോഡില്‍ അപകടമുണ്ടായത്. കാരണം വ്യക്തമല്ല.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡിലെ ഗതാഗത തടസം നീക്കി. പോലീസ് സ്ഥലത്ത് എത്തി.