Spread the love

യുഡിഎഫ് വന്നാല്‍ മുതിര്‍ന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവ്

യുഡിഎഫിന് ഭരണം ലഭിച്ചാല്‍ 70 വയസു പിന്നിട്ട സീനിയര്‍ സിറ്റിസണ്‍സിന് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാനിരക്കില്‍ 50% ഇളവ് അനുവദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. കോട്ടയം ഏറ്റുമാനൂരില്‍ കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രഥമ പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് രമേശ് ചെന്നിത്തലയ്ക്കു സമ്മാനിച്ചു. സമ്മാനത്തുകയായ 25,000 രൂപ സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ വരുംകാല പ്രവര്‍ത്തനത്തിനായി രമേശ് ചെന്നിത്തല സംഘടനയ്ക്കു സമ്മാനിച്ചു.

മാക്ട ചെയര്‍മാന്‍ ജോഷി മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു.