Spread the love

കോട്ടയം : ലോറിയില്‍നിന്ന് മണ്ണുമാന്തിയന്ത്രം താഴെ വീണു ണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേ റ്റു. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴാ റോഡുമായി ചേരുന്ന ആര്‍വി ജംഗ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.

ഓട്ടോ ഡ്രൈവര്‍ വള്ളിച്ചിറ ആര്യപ്പാറയില്‍ ദീപു (45) പരിക്കേറ്റ് പാലാ ജനറല്‍ ആശു പത്രിയില്‍ ചികിത്സയിലാണ്. ലോറിയില്‍നിന്ന് മണ്ണുമാന്തിയന്ത്രം താഴെ വീണതിനോടൊപ്പം പുറത്തേക്കുവീണ കയറില്‍ ഓട്ടോറിക്ഷയുടെ ചക്രങ്ങള്‍ കുരുങ്ങി. ലോറി ഓട്ടോയെയും വലിച്ചുകൊണ്ടാണ് പോയി.സംഭവത്തെത്തുടര്‍ന്ന് ആര്‍വി ജംഗ്‌നില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.