Spread the love

തൃശ്ശൂർ: വീണ്ടും ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ് ചിത്രീകരണം. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരേ കേസെടുത്തു. ജസ്ന സലീം, R1 ബ്രൈറ്റ് എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരേയാണ് നടപടി.

അതേസമയം ഇതിനു മുൻപും ജസ്ന റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഓഗസ്റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് പരാതി നൽകിയത്.
പടിഞ്ഞാറേ നടയിൽ ആയിരുന്നു ഇത്തവണ റീൽസ് ചിത്രീകരണം

വീഡിയോ ചിത്രീകരിച്ചതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ പോലീസിനാണ് അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.