ഭാവ്നഗർ : സാരിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിലാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സാജൻ ബാരയ്യ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയാണ്.Groom Arrested for Murdering bride Hours Before Wedding
സാജനും സോണിയും ഒന്നര വർഷമായി ലിവ് ഇൻ പങ്കാളികളായിരുന്നു. പിന്നീട് ഇവരുടെ വിവാഹനിശ്ചയം നടന്നു.തുടർന്ന് ശനിയാഴ്ച വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മിൽ കലഹം ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ സാജൻ ഇരുമ്പ് പൈപ്പുകൊണ്ട് സോണിയുടെ തലയ്ക്കടിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുവച്ചു തന്നെ സോണി കൊല്ലപ്പെട്ടു.

