Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ റെക്കാഡ് കുതിപ്പ്. ഇതാദ്യമായി പവന്റെ വില 79,560 രൂപയായി. 440 രൂപ കൂടി ഉയര്‍ന്നാല്‍ 80,000 രൂപയിലെത്തും. ഗ്രാമിന്റെ വിലയാകട്ടെ 80 രൂപ വര്‍ധിച്ച് 9,945 രൂപയുമായി. 9,865 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 6,360 രൂപയാണ് കൂടിയത്

ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയില്‍ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

സെപ്തംബറിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.