സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ആദ്യമായിട്ടാണ് ഒറ്റദിവസം ഇത്രയും വില കൂടുന്നത്. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു. 94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300 രൂപ ഉയർന്ന് വില 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്റെ വിലയില്‍ 16,720 രൂപയുടെ വര്‍ധനവാണുണ്ടായത്.
ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപ മറികടക്കാന്‍ ഇനി അധികദിനങ്ങള്‍ വേണ്ടിവരില്ല.
രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,124.79 ഡോളറായി. യുഎസ്-ചൈന വ്യാപാര സംഘര്‍ഷം വര്‍ധിച്ചതാണ് സ്വര്‍ണം നേട്ടമാക്കിയത്. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചേക്കാനുള്ള സാധ്യത കൂടിയതും സ്വര്‍ണം നേട്ടമാക്കി.

