Spread the love

കാഞ്ഞിരപ്പള്ളി: ഗസ്സയിലെ നിരപരാധികളായ ജനങ്ങൾക്കെതിരെ തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി.

ഹാഫിസ് അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.

നിരപരാധികളുടെ രക്തം ചൊരിയുന്ന അധിനിവേശ ശക്തികൾക്കെതിരെ ലോക ജനത ഒരുമിച്ച് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അധിനിവേശത്തിനെതിരെ ഐക്യദാർഢ്യവുമായി ഉയരുന്ന ഓരോ ശബ്ദത്തിനും വലിയ വിലയുണ്ടെന്നും നാസർ മുണ്ടക്കയം പറഞ്ഞു.

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി എ ഷാഹുൽഹമീദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: പി ഐ നൗഷാദ്, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യൂനുസ് മേലെ തെക്കേതിൽ, സുനിൽ കൊച്ചുമടത്തിൽ, നവാസ് മുക്കാലി എന്നിവർ പ്രസംഗിച്ചു.