Spread the love

കേന്ദ്രമന്ത്രി സുരേഷ് ഗോപി, പുള്ളിപ്പുലിയുടെ പല്ലിനോട് സാമ്യമുള്ള ലോക്കറ്റ് ഉളള മാല ധരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി.പുള്ളിപുലിയുടെ പല്ല് ആണോ ധരിച്ചതെന്ന് അറിയാന്‍ സുരേഷ് ഗോപിയെ നേരിട്ടു വിളിച്ചു വരുത്തും. ഇതിനായി കേരള വനം വകുപ്പ് ഉടന്‍ തന്നെ േ്രനാട്ടീസ് നല്‍കും. കഴുത്തില്‍ അണിഞ്ഞ മാല പൂര്‍ണമായി ഹാജരാക്കാനും തൃശൂരിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ (ഡിഎഫ്ഒ) മുമ്പാകെ അന്വേഷണത്തിനായി ഹാജരാകാനും ആവശ്യപ്പെടും.. പുള്ളിപുലി പല്ലുകൊണ്ടാണ് തീര്‍ത്തതെങ്കില്‍ വനംവകുപ്പ് നടപടി കടുപ്പിക്കും. തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.

സംരക്ഷിത വനം- വന്യജീവികളുടെയോ പിടികൂടിയവയുടെയോ ശരീരത്തിലെ പല്ല് നഖം, മുടി, രോമം ഉള്‍പ്പെടെ ഒന്നും തന്നെ ഉപയോഗിക്കാനോ ധരിക്കാനോ വനനിയമത്തില്‍ അനുമതിയില്ല. നടന്‍ മോഹന്‍ലാലിനെതിരെ ആനക്കൊമ്പ് കൈവശം വച്ചതിന് നേരത്തെ വനംവകുപ്പ് നടപടിയുമായി മുന്നോട്ടു പോയിരുന്നതാണ്.

തൃശൂരിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായ മുഹമ്മദ് ഹാഷിം ആണു പരാതിക്കാരന്‍.തൃശൂരിലും കണ്ണൂരിലും നടന്ന ചില പൊതുപരിപാടികളില്‍ പങ്കെടുത്ത നടന്‍ പുള്ളിപ്പുലിയുടെ പല്ലിന് സമാനമായ ചങ്ങല മാല ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.. പരിപാടികളുടെ വാര്‍ത്താക്ലിപ്പുകളും പരാതിക്കാരന്‍ കൈമാറിയിട്ടുണ്ട്