Spread the love

കോട്ടയം :നീർനായയുടെ
കടിയേറ്റു ചികിത്സ തേടിയ വീട്ടമ്മ ദേഹാസ്വാസ്‌ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയം കേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരി ച്ചത്. വീടിനോട് ചേർന്ന് കടവിൽ രാവിലെ തുണി കഴുകുമ്പോൾ ആയിരുന്നു നീർ നായ് കടിച്ചത്. കാലിലെ മുറിവിൽ നിന്നും രക്തം വാർന്നു.തുടർന്നാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ കുത്തിവെച്ചശേഷം മൂന്ന് മണിക്കൂർ നിരീക്ഷണത്തിൽ കിടത്തി.പിന്നീട് വീട്ടിലേക്ക് മടങ്ങി

 

വീട്ടിൽ നടക്കുന്നതിനിടെകുഴഞ്ഞുവീണ നി സാനിയെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗ സ്‌റ്റ്മോർട്ടം റി പ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്ത‌ത ലഭിക്കുകയുള്ളൂ. കബറ ടക്കം ഇന്നു 3നു താഴത്തങ്ങാടി ജുമാ മസ്‌ജിദ് കബർസ്ഥാനിൽ.മകൾ: ജാസ്മിൻ. മരുമകൻ: മുബാറക്.

മീനച്ചിലാറ്റിൽ നീർനായയുടെ ശല്യം വർദ്ധിച്ചു വരികയാണ്. വലിപ്പമുള്ള നീർനായ ആണ് കടിച്ചത്.