അങ്കമാലി : കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആണ് സംഭവം. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ചവിട്ടിയത്.
ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്.
കൊല്ലം മയ്യനാട് സ്വദേശിയായ ‘മയ്യനാട് പാർഥസാരഥി’ എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്നതായിരുന്നു ആനയെ. ഉത്സവത്തിനിടയിലെ വിശ്രമവേളയിൽ ആനയെ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് തളച്ചു. ഈ സമയത്താണ് ആന അപ്രതീക്ഷിതമായി ഇടഞ്ഞത്.
അതേസമയം ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് ആര്‍ ആര്‍ ടി സംഘം എത്തിയിട്ടുണ്ട്.

