Spread the love

കോട്ടയം :പാലാ മുരിക്കുപുഴ ഭാഗത്ത് നടത്തി വരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പാലാ വെള്ളിയേപ്പിള്ളി സ്വദേശിനിയായ യുവതിയെ ക്ലിനിക്കിൽ വച്ച് അപമര്യാതയായി പെരുമാറുകയും, പരിശോധനക്കിടെ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു, എന്ന പരാതിയിൽ ക്ലിനിക്ക് നടത്തി വന്ന റിട്ട. ഡോക്ടറെ പാലാ പോലീസ് ഇന്നേ ദിവസം അറസ്റ്റ് ചെയ്തു.

 

മീനച്ചിൽ വില്ലേജ് മുരിക്കുംപുഴ ഭാഗത്ത് പണിക്കൻമാകുടി വീട്ടിൽ നാരായണൻ മകൻ പി.എൻ രാഘവൻ (75) ആണ് അറസ്റ്റിലായത്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജ്മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.