Spread the love

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പി. ഷാജഹാന് ഓഫീസ് ജീവനക്കാരന്റെ മര്‍ദ്ദനം. കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസിൽ വച്ചാണ് മർദ്ദനം ഉണ്ടായത്. ഓഫീസ് ജീവനക്കാരനായ സുരേഷ് എംബിയാണ് ഷാജഹാനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഷാബഹാന്റെ മുഖത്തിനും പല്ലിനും പരിക്കേറ്റു. സംഭവത്തിൽ നടക്കാവ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്.

ജോലികള്‍ കൃത്യമായി ചെയ്യാത്തത് ഷാജഹാന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് എത്തിയത്. ഇരുവരുടെയും വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. സുരേഷ് താക്കോല്‍ ഉപയോഗിച്ചും കൈകൊണ്ടും മുഖത്തും പല്ലിലും ഇടിക്കുകയും തെറി വിളിക്കുകയും ചെയ്തതാണ് കുറ്റമെന്നാണ് എഫ്.ഐ.ആറിലുള്ളത്.

അതേസമയം പരാതിക്കാരന്‍ ഭിന്നശേഷിക്കാരനാണെന്നും എഫ്.ഐ.ആറിലുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.