നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ ശേഷം നടൻ ദിലീപ് ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ്. ദിലീപിന്റെ സ്വകാര്യ ജീവിതം വലിയ തോതിൽ ചർച്ചയായതാണ്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനം, കാവ്യയുമായുള്ള രണ്ടാം വിവാഹം എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഇപ്പോഴതാ മുമ്പൊരിക്കൽ മഞ്ജുവുമായി പിരിഞ്ഞതിനെക്കുറിച്ചും പുറത്ത് വന്ന ഗോസിപ്പുകളെക്കുറിച്ചും ദിലീപ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുകയാണ്.
ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പാവമായ പെൺകുട്ടിയാണ് കാവ്യ എന്ന് ദിലീപ് പറയുന്നു. കാവ്യ എന്റെ പേരിൽ ഒരുപാട് ബലിയാടാക്കപ്പെടുകയാണ്. വർഷങ്ങളായി ഞങ്ങൾ തമ്മിലുള്ള ഗോസിപ്പുകൾ തുടങ്ങിയിട്ട്. എന്റെ കുടുംബജീവിതം കാവ്യ കാരണമാണ് തകർന്നതെന്ന് പറയുന്നത് ശരിയല്ല. നയൻതാരയെയും മംമ്തയെയും പോലെ എനിക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്താണ് കാവ്യയും. വർഷങ്ങളോളം ഒരുമിച്ച് അഭിനയിച്ചതിന്റെ ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ട്,” ദിലീപ് പറഞ്ഞു.
മഞ്ജു വാര്യർ തന്റെ മകൾ മീനാക്ഷിയുടെ അമ്മയാണെന്നും മികച്ചൊരു നടിയാണെന്നും ആ ഒരു ബഹുമാനം താൻ മഞ്ജുവിന് എപ്പോഴും നൽകുമെന്നും ദിലീപ് പറഞ്ഞു. വിവാദങ്ങളുണ്ടാക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മഞ്ജു വാര്യരുമായുള്ള ബന്ധം പിരിയാനുള്ള കാരണം കാവ്യയല്ലെന്നും അതൊരു വ്യക്തിപരമായ തീരുമാനമാണെന്നും ദിലീപ് വ്യക്തമാക്കി

