ഇലന്തൂർ : നിയന്ത്രണം വിട്ട് സൈക്കിൾ ഭിത്തിയിലിടിച്ചു സ്കൂൾ വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയ് ഹരിദാസ് വി.ആർ.സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു സംഭവം. കൊല്ലംമ്പാറ ഇടപ്പെരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോഴായിരുന്നു അപകടം.
സൈക്കിൾ നിയന്ത്രണം വിട്ടു വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ചെന്ന് ഇടിക്കുകയായിരുന്നു.
ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

