തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യമന്ത്രിപദ തർക്കം മുറുകുമ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് തെലങ്കാന മോഡലിലേക്ക് പോകുമോ എന്ന് നേതാക്കൾക്കിടയിൽ ചർച്ച.
2023 ൽ കോൺഗ്രസിന് തെലങ്കാനയിൽ ഭരണം ലഭിച്ചപ്പോൾ പിസിസി പ്രസിഡണ്ടായിരുന്ന രേവന്ത് റെഡ്ഡിയെ യാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 2021 മുതൽ റെഡി ആയിരുന്നു പിസിസി പ്രസിഡൻറ്. കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ആയിരുന്നു തീരുമാനം. കേരളത്തിൽ ഇത് പരിഗണിക്കുകയാണെങ്കിൽ യുഡിഎഫിന് വൻവിജയം നേടിക്കൊടുത്ത വി ഡി സതീശനാണ് മുഖ്യമന്ത്രി കസേരയിലേക്ക് ആദ്യം പരിഗണിക്കേണ്ടത്. പക്ഷേ അതിനിടെ കെ സി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നിവരും പിടിമുറുക്കിയതോടെ അന്തരീക്ഷം കലങ്ങി. വിജയശില്പി എന്ന നിലയിൽ വി ഡി സതീശൻ കഴിഞ്ഞാൽ കെപിസിസി പ്രസിഡണ്ട് മുൻഗണനാലിസ്റ്റ് വരാനുള്ള സാധ്യത അധികമാണ്. പ്രത്യേകിച്ച് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും സതീശനെതിരെ ഉറച്ച നിലപാട് എടുക്കുമ്പോൾ. മുന്നിൽ തെളിയുന്ന ഇതര സാധ്യതകളിൽ ഒന്ന് പിസിസി പ്രസിഡന്റിനെ പരിഗണിക്കുക എന്നത് തന്നെയാണ്
ഇത്തരം ഘട്ടങ്ങളിൽ ഒരു സമവായ ഫോർമുല എന്ന നിലയിൽ നേതാക്കൾ മുന്നോട്ടുവയ്ക്കുന്ന ചില ഫോർമുലകൾ ഉണ്ട്.അതിൽ ഒന്ന് മുഖ്യമന്ത്രിക്ക് തുല്യമായ മറ്റു പദവികൾ നൽകുക എന്നതാണ്.കേരളത്തിൽ എംഎൽഎമാരുടെ തലയെണ്ണലിൽ കെ സി പക്ഷത്തിന് ആധിപത്യം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കെ ഈ സാധ്യതയും ഹൈക്കമാ പരിഗണിക്കും. അവിടെയും ഒത്തുതീർപ്പുണ്ടായി ഇല്ലെങ്കിൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പ് കാലത്തു നയിച്ച അധ്യക്ഷൻ എന്ന നിലയിൽ സണ്ണി ജോസഫിന് നറുക്ക് വീഴാം.
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി സൂചന രാഹുൽ ഗാന്ധി ഇലക്ഷൻ സമയത്ത് നൽകിയിരുന്നു. കോട്ടയത്ത് റോഡ് ഷോയ്ക്ക് ഇടയിലാണ് ഇത്തരം ഒരു സന്ദേശം നൽകിയത്. തർക്കം കൈവിട്ടാൽ കേരളത്തിന് വനിതാ മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്നാൽ മറ്റൊരു സംസ്ഥാനത്ത് ഇല്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസിൽ.ഹൈക്കമാന്റിന്റെ ഭാഗമായ ആൾ തന്നെ കേരള മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്നു എന്നതാണ് പ്രത്യേകത.രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ മുഖ്യമന്ത്രിപദമോഹവുമായി രംഗത്ത് വരുമ്പോൾ അച്ചടക്കം വീണ്ടും ചോദ്യചിഹ്നമാവുകയാണ്

