തിരുവനന്തപുരം: കേരളത്തിലെ വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ്. ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ ഏവരും ആശങ്കയിലാണ്. വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറയുന്നത്.
കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

