മാസപ്പടി :വീണാ വിജയന് ഇഡിക്ക് മുന്നിലേക്ക്
എക്സലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകും. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന കമ്പനി സിഎംആര്‍എല്ലുമായി നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചാകും ഇ ഡിയുടെ ചോദ്യങ്ങള്‍. വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്നുള്ള വീണയുടെ അപേക്ഷയില്‍ തീയതി നീട്ടുകയായിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന് വഴി നല്‍കാമെന്ന വീണയുടെ നിര്‍ദേശം തള്ളിയാണ് ഇഡി വീണ്ടും സമന്‍സ് നല്‍കിയത്. മെഡിക്കല്‍ പരിശോധനകളുടെ റിപ്പോര്‍ട്ടുകളടക്കം ഉള്‍പ്പെടുത്തി വീണ നല്കിയ ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അഞ്ച് ദിവസംകൂടി കാലാവധി നീട്ടിനല്‍കിയത്.
സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും മകന് ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ശശിധരന് കര്‍ത്തയുടെ മകളും കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളായ ഷിബി എസ് കര്‍ത്തയെയും ഇഡി രണ്ട് ദിവസം മുന്‍പ് ചോദ്യം ചെയ്തിരുന്നു. അതേസമയം, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശശിധരന് കര്‍ത്ത ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നത്.

