തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കുമെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ കേരളത്തിൽ കോൺഗ്രസും വിവിധ ഘടകകക്ഷികളും മുന്നൊരുക്കത്തിൽ.
മുസ്ലിം ലീഗ് പാണക്കാട് യോഗം ചേർന്നു.മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം തേടുന്നതിനായി സോണിയ ഗാന്ധി മുസ്ലിം ലീഗ് അധ്യക്ഷനെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ വിളിച്ച് ലീഗ് തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി സതീശനെ പിന്തുണച്ചതായാണ് ദേശീയ മാധ്യമ റിപ്പോർട്ട്
അതിനിടെ കേരളത്തിൻറെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നേതാവ് ദീപാ ദാസ് മുൻഷി തിരുവനന്തപുരത്തേക്ക് തിരിച്ചു. വൈകുന്നേരം 3 മണിയോടെ തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിൽ നടത്താനാണോ ഇതെന്ന് സംശയം പാർട്ടി കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.അതല്ല മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ദീപ ദാസ് വരുന്നതെന്നും അഭ്യൂഹം ഉണ്ട്
വി ഡി സതീശന്റെ ആലുവ ദേശത്തുള്ള വസതിയിൽ നിയുക്ത എംഎൽഎ മുഹമ്മദ് ഷിയാസ് രാവിലെ എത്തി ചർച്ച നടത്തി. ആലുവ എംഎൽഎയും വീട്ടിലെത്തിയിരുന്നു.തുടർന്ന് സതീശൻ മണ്ഡലത്തിലെ ചില സ്വകാര്യ പരിപാടികൾ പങ്കെടുക്കുന്നതിനായി യാത്രതിരിച്ചു. വലിയ ഒരുകൂട്ടം പ്രവർത്തകർ വസതിയിലും പരിസരത്തുമായി ഉണ്ട്.

