പരിക്കില്‍ പുറത്തിരുന്ന് നെയ്മര്‍. സമനിലയില്‍ ലോകചാമ്പ്യന്‍മാരെ തളച്ച് മോറോക്കോ
പലതവണ ലോകകപ്പ് ചാമ്പ്യന്‍മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ.21-ാം മിനിറ്റില്‍ മൊറോക്കോയ്ക്കായി ഇസ്മായില്‍ സായ്ബാറിയും ബ്രസീലിന് വേണ്ടി 32-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും മോറോക്കയ്ക്കായി ഗോള്‍വല ചലിപ്പിക്കുകയായിരുന്നു.
ഓരോ ബ്രസീല്‍ ആരാധകരും നെഞ്ചിടിപ്പോടെയാണ് മൊറോക്കോയ്ക്കെതിരായ മത്സരം കണ്ടത്. പ്രതിരോധ നിര തകര്‍ന്നതിന് സമാനമായി ബ്രസീലിന്റെ ബോക്‌സിലേക്ക് മൊറോക്കന്‍ താരങ്ങള്‍ അണിനിരക്കുകയായിരുന്നു. തുടക്കം മുതല്‍ മികച്ച മുന്നേറ്റത്തോടെയാണ് മൊറോക്കോ കളിച്ചത്. 21-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നതോടെ മൊറോക്കോയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവന്നു. 29ാം മിനിറ്റില്‍ വീണ്ടും മൊറോക്കോ ഗോളിനടുത്തെത്തി. എന്നാല്‍ 32-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ കാനറികള്‍ക്ക് വേണ്ടി ഗോള്‍വല ചലിപ്പിച്ചതോടെ മത്സരം സമനിലയിലേക്ക് വഴങ്ങി.
പരിക്കില്‍ നിന്ന് മോചിതനാകാത്തതിനാല്‍ സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ഇന്ന് പുലര്‍ച്ചെ മൊറോക്കോയെ നേരിട്ടത്. നെയ്മര്‍ പരിക്കില്‍ നിന്ന് മോചിതനായി വരുന്നെണ്ടെന്നും എന്നാല്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് താരത്തിന് പൂര്‍ണ ശാരീരികക്ഷമത കൈവരിക്കാനായിട്ടില്ലെന്നും ബ്രസീല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി അറിയിച്ചിരുന്നു

