Spread the love

വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവി -സ്‌പീക്കർ തിരുവഞ്ചുർ രാധാകൃഷ്‌ണൻ

 

കോട്ടയം വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവിയെന്ന് സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. ബി.സി.എം കോളേജിന്റെ ‘സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം കോളേജ് ഓഡിറ്റോറി യത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്വയംഭരണ പദവിയിൽ നിന്ന് ഡിംഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രയാണമായിരിക്കണം കലാലയത്തിൻ്റെ അടുത്തല ക്ഷ്യമെന്ന് സ്പീക്കർ ഓർമിപ്പിച്ചു. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പും കോളേജ് രക്ഷാ ധികാരിയുമായ മാർ മാത്യു മൂലക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷ്യം വഹിച്ചു. നമുക്കും സമൂ ഹത്തിനും നന്മയുടെ വളർച്ചയ്ക്ക് ഈ കലാലയത്തിൻ്റെ ഓട്ടോണമസ് പദവി ഉപകരിക്കട്ടെ എന്ന് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

 

‘ബി.സി.എം ഈവനിംഗ് അക്കാദമിയുടെ’ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി  റോജി എം. ജോൺ നിർവഹിച്ചു. ഈ കോളേജിന്റെ അക്കാദ മിക മികവിന്റെയും പാരമ്പര്യത്തിൻ്റെയും നാടിനു നല്‌കിയ സംഭാവനയുടെയും സമ്മാന മാണ് ഈ സ്ഥാനലബ്‌ധി എന്നും പുതു തലമുറ ആഗ്രഹിക്കുന്ന രീതിയിലുള്ള മികച്ച വിദ്യാ ഭ്യാസം നല്കാൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.

 

പതിറ്റാണ്ടുകൾക്കുമുമ്പ് നാം കണ്ട മനോഹര സ്വപ്‌നത്തിൻ്റെ സാക്ഷ്‌താകാരമാണ് കോളേജിന് ലഭിച്ച സ്വയംഭരണ പദവിയെന്ന് കോളേജ് ഗവേണിംഗ് ബോഡി ചെയർമാനും സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ തൻ്റെ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. കേവലം അക്കാദമിക സ്വാതന്ത്യത്തിനപ്പുറം മികവിൻ്റെ കേന്ദ്രമായി (centre of excellence) മാറാൻ ബി.സി.എം കോളേജിന് കഴിയണമെന്ന്  ഗീവർഗ്ഗീസ് മാർ അപ്രേം അഭിപ്രായപ്പെട്ടു.

 

ഗവേഷണ രംഗത്ത് മികച്ച കാൽവെപ്പ് നടത്തുവാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇവിടുത്തെ കുട്ടികൾക്കും കഴിയണമെന്ന് ‘ബി.സി.എം ഗവേഷണകൂട്ടായ്മ‌യുടെ’ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്  കെ ഫ്രാൻസിസ് ജോർജ് എം. പി പറഞ്ഞു. സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറിയ, കോളേജ് മാനേജർ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് കെ. വി, ബർസാർ ഫാ. ഫിൽമോൻ കളത്ര തുടങ്ങിയവർ സംസാരിച്ചു. കാരിത്താസ് ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, പ്രൊഫസർ സണ്ണി ലൂക്ക്, കോട്ടയം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വർഗ്ഗീസ് ജോക്കബ്, മഹാത്മഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർമാർ, കോളേജ് ഗവേണിംഗ് ബോഡി അംഗങ്ങൾ, പൂർവ്വാധ്യാപകർ, സമീപ സ്ഥാപനങ്ങളിലെ മേധാവികൾ, സാമൂഹ്യസാംസ്‌കാരികവിദ്യാഭ്യാസ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധിയാളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.