Spread the love

 

കടലില്‍ പോയവരെ കിട്ടിയോ എന്ന് ആയങ്കി, പോലിസിനെ വെല്ലുവിളിച്ചില്ല, ന്യായമായ കാര്യങ്ങള്‍ പറഞ്ഞു അത്രമാത്രം

പോലീസിനെ സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കി അറസ്റ്റിനുശേഷവും പരിഹാസം തുടര്‍ന്നു.കടലില്‍ കാണാതായവരെ കിട്ടിയോ എന്നാണ് മാധ്യമങ്ങളോട് ചോദിച്ചത്.പൊലീസിനെ വെല്ലുവിളിച്ചതല്ല ന്യായമായ കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അപമാനിച്ച കേസിലാണ് അര്‍ജുനെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലാണെന്ന് വിവരം. പൊലീസ് ഇവിടെയെത്തുമെന്ന് ഉറപ്പായതോടെ ഓട്ടോയില്‍ പയ്യന്നൂരിലേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണില്‍നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി വിളിച്ചുവരുത്തി. ഈ കാറിലാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ സുഹൃത്തായ അഭിഭാഷകയെ കാണാനെത്തിയത്.

ഇതിനിടെ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ കണ്ണൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വന്നത് അര്‍ജുന്‍ ആയങ്കി ആണെന്ന് ഉറപ്പിച്ച പൊലീസ് അഭിഭാഷകയുടെ അപാര്‍ട്മെന്റിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ അഭിഭാഷകയുടെ അപാര്‍ട്മെന്റിലെത്തിയ ആയങ്കിയെ പുലര്‍ച്ചെ രണ്ടരയോടെയാണ് അറസ്റ്റ് ചെയ്തത്..