Spread the love

കഴിഞ്ഞ കുറച്ച ദിവസങ്ങളായി തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ തലമൊട്ടയടിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. താരപ്രഭയ്‌ക്കൊപ്പം വിശ്വാസത്തിനും മുന്‍തൂക്കം നല്‍കിയാണ് താരം മുടി നേര്‍ച്ചയായി സമര്‍പ്പിച്ചതെന്നും പോസ്റ്റുകളില്‍ പറയുന്നു.

എന്നാല്‍ ഈ ഫോട്ടോ തീര്‍ത്തും വ്യാജമാണ്. നേരത്തെ ഭര്‍ത്താവ് വിഘ്‌നേശ് ശിവനൊപ്പം നടത്തിയ തിരുപ്പതി ദര്‍ശനത്തിന്റെ ചിത്രങ്ങളാണ്, ഇപ്പോള്‍ തലമുണ്ഡനം ചെയ്ത രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ആ ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും എല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറൽ ആണ്