Spread the love

നടി റോഷ്‌ന ആന്‍ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹ മോചിതരായി. റോഷ്‌ന ആന്‍ റോയ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ അച്ഛനെ നഷ്ടമായ സെപ്തംബര്‍ 30ന് ജീവിതത്തില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി വേണ്ടി വന്നിരിക്കുകയാണെന്നാണ് റോഷ്‌ന ആന്‍ റോയ് പറയുന്നത്.

അജഗജാന്തരത്തിന്‍റെ തിരക്കഥാകൃത്തു കൂടിയാണ് കിച്ചു ടെല്ലാസ്. സമൂഹമാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടിയല്ല , ഇതാണ് വെളിപ്പെടുത്തേണ്ട ശരിയായ സമയം എന്നു തോന്നിയതു കൊണ്ടാണ് ഇപ്പോഴിത് ഞാൻ പറയുന്നത്. ഞങ്ങൾ രണ്ടു പേരും സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്, പക്ഷേ രണ്ട് പാതകളിലാണെന്ന് മാത്രം. രക്തത്തിനു തന്നെയാണ് വെള്ളത്തേക്കാൾ കട്ടി.

അതുകൊണ്ടു തന്നെയാണ് ഞാൻ മാറി നിന്ന് നിങ്ങൾക്കാവശ്യമായ ഇടം നൽകുന്നത്. ഞാൻ സ്വതന്ത്രയാകുന്നു, അവനും സ്വതന്ത്രനാകുന്നു. എല്ലാവർക്കും സമാധാനമാകട്ടേയെന്ന് ആശംസിക്കുന്നു. എനിക്കിതിൽ നിന്ന് പുറത്തു വന്നേ മതിയാകുമായിരുന്നുള്ളൂ, പക്ഷേ അതൊട്ടും എളുപ്പമല്ല. ചിലർക്കെല്ലാം സന്തോഷമാകുമായിരിക്കും, അവരുടെ സന്തോഷം തുടരട്ടേയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ഞ‍ങ്ങൾ വളരെ അടുത്ത സുഹൃ‌ത്തുക്കളായിരുന്നു, ചില രീതിയിൽ ഇപ്പോഴും ആണ്. ഒര‌ിക്കൽ ഒന്നിച്ചു, ഇപ്പോൾ പിരിയുന്നു. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. സ്വകാര്യതയെ മാനിച്ച് മുന്നോട്ടു പോകാൻ ഞങ്ങളെ സഹായിക്കണമെന്നും നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.