Spread the love

കുടുംബ പ്രേക്ഷകരുടെ മനസ്സിൽ വാനമ്പാടി എന്ന സീരിയയിലൂടെ സ്ഥാനം നേടിയ നടനാണ് സായ് കിരൺ. തെലുങ്ക് താരമായ സായ് കിരൺ വളരെ പെട്ടന്നാണ് മലയാളികൾക്കും പ്രിയപ്പെട്ട താരമായി മാറിയത്. താരം മലയാളത്തിൽ സീരിയലിലാണ് അഭിനയക്കുന്നതെങ്കിലും തെലുങ്കിൽ നിരവധി സിനമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ ഒരു സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് സായി കിരൺ, താനും ഭാര്യയും പുതിയ ആളെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്നു. ഭാര്യയുടെ വളകാപ്പ് ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. പുതിയ അംഗം ഉടനെ എത്തും എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്.