തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള നടനാണ് മാധവൻ. ഇപ്പോഴിതാ 20 വർഷമായി താൻ പിന്തുടരുന്ന ആയുർവേദ ദിനചര്യയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
ഞാൻ എല്ലാ ഞായറാഴ്ചയും എള്ളെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യാറുണ്ട്. നിങ്ങൾ അത് നിങ്ങളുടെ ശരീരം മുഴുവൻ, പ്രത്യേകിച്ച് നിങ്ങളുടെ തലയിൽ പുരട്ടണം. മറ്റ് ദിവസങ്ങളിൽ വെളിച്ചെണ്ണ പുരട്ടും. 20 വർഷത്തിലേറെയായി താൻ ഈ ആയുർവേദ ദിനചര്യ പിന്തുടരുന്നുണ്ട് എന്നും നടൻ പറഞ്ഞു.
കൂടാതെ തന്റെ ചർമ്മസംരക്ഷണ ദിനചര്യയെക്കുറിച്ചും നടൻ സംസാരിച്ചു. ഞാൻ അതിരാവിലെ ഇളംവെയിലിൽ ഗോൾഫ് കളിക്കും. ടാൻ ചെയ്യുമ്പോൾ ഈ വ്യായാമം ചർമ്മത്തിന്റെ ഇറുക്കം നിലനിർത്താനും ചുളിവുകളില്ലാതെ നിലനിർത്താനും സഹായിക്കുന്നു.
എന്റെ ചർമ്മത്തിൽ ഞാൻ ഫില്ലറുകളോ ഒന്നും തന്നെ ചെയ്തിട്ടില്ല, പകരം ഇടയ്ക്കിടെ ഫേഷ്യലും വെളിച്ചെണ്ണയും തേങ്ങാവെള്ളവും ഉപയോഗിക്കുകയെ ഉള്ളു. കൂടാതെ മുഖത്തിന്റെ ഭാരം കുറയ്ക്കാൻ സസ്യാഹാരം കഴിക്കുകയും ചെയ്യുമെന്നും താരം പറയുന്നു

