താമരശ്ശേരി: 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയറു വേദനയെത്തുടർന്ന് രണ്ട് മാസം മുമ്പ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോളാണ് ഗർഭിണിയാണെന്ന കാര്യം പുറത്ത് വരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 62കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാനായി പ്രതിയുടെ ഡിഎൻഎ പരിശോധന കൂടി നടത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ പെൺകുട്ടി കളിക്കാൻ എത്തിയപ്പോഴാണ് പീഡനം നടന്നത്. പെൺകുട്ടിയെ പ്രതി തൻ്റെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

